iPad ആദ്യമായി ഓൺ ചെയ്യുമ്പോൾ ദൃശ്യമാകുന്ന നമസ്കാരം സ്ക്രീൻ.

ആരംഭിക്കൂ

നിങ്ങളുടെ പുതിയ iPad ഉപയോഗിച്ച് തുടങ്ങുന്നതിന് മുൻപ് അൽപം അടിസ്ഥാന ഫീച്ചറുകൾ സജ്ജീകരിക്കൂ.

അടിസ്ഥാനകാര്യങ്ങൾ സജ്ജീകരിക്കൂ

സ്ക്രീൻ നിറയ്ക്കുന്ന ഭൂമിയുടെ ഫോട്ടോ ഉള്ള iPad ലോക്ക് സ്ക്രീൻ. ഇടത് വശത്ത് ക്ലോക്ക്, കലണ്ടർ, ഓർമപ്പെടുത്തലുകൾ, കാലാവസ്ഥ, Apple Pencil ബാറ്ററി എന്നിവയ്ക്കുള്ള വിജറ്റുകൾ ഉണ്ട്.

ഒരു പേഴ്സണൽ ടച്ച് ചേർക്കൂ

നിങ്ങളുടെ iPad-ന് നിങ്ങളുടെ സ്റ്റൈൽ, താല്പര്യങ്ങൾ, ഡിസ്പ്ലേ മുൻഗണനകൾ എന്നിവ പ്രതിഫലിപ്പിക്കാൻ കഴിയും. ലോക്ക് സ്ക്രീൻ ഇഷ്ടാനുസൃതമാക്കൂ, ഹോം സ്ക്രീനിലേക്ക് വിജറ്റുകൾ ചേർക്കൂ, ടെക്സ്റ്റ് വലിപ്പം ക്രമീകരിക്കൂ എന്നിവയും മറ്റും.

നിങ്ങളുടെ iPad നിങ്ങളുടെ സ്വന്തമാക്കൂ

നാല് പങ്കെടുക്കുന്നവരുള്ള ഒരു ഗ്രൂപ്പ് FaceTime കോൾ. സ്പീക്കർ, ക്യാമറ, ‘മ്യൂട്ട് ചെയ്യൂ’, ‘പങ്കിടൂ’, ‘അവസാനിപ്പിക്കൂ’ ബട്ടണുകൾ എന്നിവയുൾപ്പെടെ FaceTime കൺട്രോളുകൾ താഴെ ഇടതുവശത്താണ്. താഴെ വലത് വശത്തുള്ള ഒരു ചെറിയ ദീർഘചതുരത്തിൽ കോളറുടെ ഇമേജ് ദൃശ്യമാകുന്നു.

കണക്റ്റ് ആയിരിക്കൂ

നിങ്ങൾക്ക് പ്രധാനപ്പെട്ട ആളുകളിലേക്ക് എത്തിച്ചേരുന്നത് iPad എളുപ്പമാക്കുന്നു. ഒരുമിച്ച് ‘സന്ദേശങ്ങളി’ൽ സംഭാഷണങ്ങൾ ആരംഭിക്കൂ, FaceTime കോളുകൾ വിളിക്കൂ—സിനിമകൾ കാണുകയും സംഗീതം കേൾക്കുകയും ചെയ്യൂ.

സുഹൃത്തുക്കളുമായും കുടുംബവുമായും സമ്പർക്കം പുലർത്തൂ

സ്റ്റേജ് മാനേജറിനൊപ്പം iPad ഡിസ്‌പ്ലേ ഓണാണ്. നിലവിലെ വിൻഡോകൾ സ്ക്രീനിന്റെ മധ്യഭാഗത്തും മറ്റ് അടുത്തിടെയുള്ള ആപ്പുകൾ സ്ക്രീനിന്റെ ഇടതുവശത്തുള്ള ഒരു ലിസ്റ്റിലുമാണ്.

iPad ഉപയോഗിച്ച് മൾട്ടിടാസ്ക് ചെയ്യൂ

ഒരേ സമയം ഒന്നിലധികം ആപ്പുകളിൽ എങ്ങനെ പ്രവർത്തിക്കാമെന്നും നിങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകൾക്കിടയിൽ എങ്ങനെ മാറാമെന്നും അറിയൂ.

നിങ്ങളുടെ വർക്ക്സ്പേസ് ഇഷ്ടാനുസൃതമാക്കൂ

താഴെയായി ചെടികളുടെ ഡ്രോയിങ്ങുകളും ഡ്രോയിങ് ടൂളുകളും ഉള്ള ഒരു Freeform ബോർഡ്.

നിങ്ങളുടെ സർഗ്ഗാത്മകതയെ ഉയർത്തൂ

Apple Pencil ഉപയോഗിച്ച് സ്വയം പ്രകടിപ്പിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തൂ.

Apple Pencil ഉപയോഗിച്ച് കൂടുതൽ ചെയ്യൂ

iPad യൂസർ ഗൈഡ് പര്യവേക്ഷണം ചെയ്യാൻ, പേജിന്റെ മുകളിലുള്ള ‘ഉള്ളടക്കം’ ക്ലിക്ക് ചെയ്യുകയോ തിരയൽ ഫീൽഡിൽ ഒരു വാക്കോ വാക്യാംശമോ നൽകുകയോ ചെയ്യൂ.

സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.